തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. നിങ്ങള്‍ക്കറിയാമോ ലോകത്ത് രണ്ടാമത് ഏറ്റവും തണുപ്പേറിയ മനുഷ്യവാസമുള്ള സ്ഥലം എന്നറിയപ്പെടുന്ന പട്ടണം ഇന്ത്യയിലാണ്.
ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ പട്ടണവും ഇതുതന്നെ. ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് എന്ന പട്ടണത്തില്‍ പലപ്പോഴും ആര്‍ട്ടിക് പ്രദേശത്തെക്കാള്‍ തണുപ്പാണ്.
ശൈത്യകാലത്ത് ദ്രാസിലെ താപനില -45 ഡിഗ്രി വരെ താഴാറുണ്ട്. 1995ലെ ശൈത്യകാലത്ത് -65 ഡിഗ്രി എന്ന റെക്കോഡ് തണുപ്പും ദ്രാസില്‍ രേഖപ്പെടുത്തി.എന്നാല്‍ ഈ കൊടിയ തണുപ്പിലും ദ്രാസില്‍ 1021 പേര്‍ ജീവിക്കുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധകാലത്ത് രാജ്യത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് സൈന്യത്തിന്റെ ബേസ് ക്യാംപും സ്ഥാപിച്ചത് ദ്രാസിലായിരുന്നു.
ലഡാക്കിന്റെ കവാടം എന്നും അറിയപ്പെടുന്ന ദ്രാസ് സമുദ്രനിരപ്പില്‍ നിന്ന് 3230 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.