ഷെയിൻ നിഗം നായകനാകുന്ന പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പർസ്’ ചിത്രീകരണം ആരംഭിച്ചു

യുവതാരമായ ഷെയ്ന്‍ നിഗത്തെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. കൊറോണ പേപ്പേഴ്സ്  എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

രാവിലെ 7.30 ന് നടന്ന പൂജ ചടങ്ങോടെയാണ് ചിത്രം ആരംഭിച്ചത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന് വിളക്ക് കൊളുത്തിയത്.  പ്രിയദര്‍ശന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ശ്രീഗണേഷാണ്. 

ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷെയ്ന്‍ നിഗം, സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

MollywoodMOLLYWOOD NEWSPriyadarshanShane Nigam
Comments (0)
Add Comment