പിഎംആര്‍എഫ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രൈംമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ് (പിഎംആര്‍എഫ്) പദ്ധതി പ്രകാരം ഗവേഷണം നടത്തുന്നതിന് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഏറോസ്‌പേസ് എന്‍ജിനിയറിംഗ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് റീജണല്‍ പ്ലാനിംഗ്, ബയോളജിക്കല്‍ സയന്‍സസ്, ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍ എന്‍ജിനിയറിംഗ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംങ്, എന്‍ജിനീയറിംങ് ഡിസൈന്‍, മെറ്റീരിയല്‍ സയന്‍സ് ആന്റ് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംങ്, മാത്തമാറ്റിക്‌സ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മൈനിംങ് മിനറല്‍ കോള്‍ ആന്റ് എനര്‍ജി സെക്ടര്‍, ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്റ് നേവല്‍ ആര്‍ക്കിടെക്ചര്‍, ഫിസിക്‌സ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ് എന്നീ മേഖലകളിലാണ് അവസരം.

ഒരാള്‍ക്ക് 5 മേഖലകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. ആദ്യരണ്ടുവര്‍ഷം മാസം 70,000 രൂപ, മൂന്നാം വര്‍ഷം 75,000, നാലും അഞ്ചും വര്‍ഷങ്ങളില്‍ 80,000 രൂപ എന്നിങ്ങനെയാണ് ഫെലോഷിപ്പ് തുകയായി ലഭിക്കുക.

വര്‍ഷംതോറും രണ്ടുലക്ഷം രൂപ കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യതയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ : https://www.pmrf.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

pmrfpmrf fellowshipprime minister fellowship
Comments (0)
Add Comment