വിദേശങ്ങളില്‍ ഹൈസാലറി ജോലിനേടാന്‍ പെര്‍ഫ്യൂഷ്യനിസ്റ്റ് കോഴ്‌സുകള്‍

വിദേശങ്ങളില്‍ മികച്ച സാധ്യതകളുള്ളതും എന്നാല്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്തതുമായ ഒരു മെഡിക്കല്‍ കോഴ്‌സാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ സയന്‍സ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടക്കുമ്പോള്‍ ഹൃദയത്തിനും ശ്വാസകോശത്തിനും വോണ്ടി പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍.

കാര്‍ഡിയോ പള്‍മണറി ബൈപാസ് മെഷീനുകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ശസ്ത്രക്രിയയുടെ സമയങ്ങളില്‍ രക്തത്തിന്റെ ഒഴുക്കും ശരീരത്തിലെ ഓക്‌സിജന്റെ അളവും നിയന്ത്രിക്കുന്നത് പെര്‍ഫ്യൂഷനിസ്റ്റുകളാണ്.

വിദേശങ്ങളിലെല്ലാം ഹൈലി പെയ്ഡ് മെഡിക്കല്‍ ജോലിയാണിത്. മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്‌സും പിജി കോഴ്‌സും ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഏതെങ്കിലും തിരഞ്ഞെടുത്ത് പഠിക്കാനാകും. ബയോളജി, കെമിസ്ട്രി, അനാട്ടമി, ഫിസിയോളജി എന്നിവയാണ് പ്രധാന പഠന വിഷയങ്ങള്‍.

ഇന്ത്യയിലും വിദേശത്തുമായി വിവിധ സ്ഥലങ്ങളില്‍ പെര്‍ഫ്യൂഷനിസ്റ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ത്തന്നെ പത്തിലധികം സെര്‍ട്ടിഫൈഡ് സ്ഥാപനങ്ങളില്‍ പെര്‍ഫ്യൂഷനിസ്റ്റ് കോഴ്‌സുകള്‍ പഠിക്കാനാകും.

cardiac perfusionisthigh paidhighly paid jobsmedical jobsmedical perfusionistnew coursesperfusionist courses
Comments (0)
Add Comment