ചേരുവകൾ
ചിക്കൻ, സവാള, പച്ചമുളക് ,തക്കാളി, വെളുത്തുള്ളി ,ഇഞ്ചി, വെളിച്ചെണ്ണ ,മല്ലി ഇല, കറിവേപ്പില, കുരുമുളക്പൊടി, ഉപ്പ്, മഞ്ഞൾപൊടി, ഗരം മസാല, മല്ലിപൊടി, ചില്ലി സോസ്.
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മലി ഇല, കറിവേപ്പില, സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ലേശം വെള്ളം, തക്കാളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. പിന്നീട് അതിലേക്ക് മഞ്ഞൾപൊടി, കുരുമുളക്പൊടി, ഗരം മസാല, പച്ചമുളക്, മല്ലിപൊടി എന്നിവ ഇട്ട് ഇളക്കി കൊടുകാം. കുരുമുളക്പൊടി, ഗരം മസാല, ഉപ്പ്, ചെറുനാരയങ് നീര്, എന്നിവാ ചേർത്ത് ചിക്കൻ 1 മണിക്കൂർ മുന്നേ കുഴച്ച് വെയ്ക്കണം. അത് പാകമായ ഈ ചേരുവകളിലേക്ക് ഇട്ട് വേവിക്കാൻ 10 മിനിറ്റ് വെയ്കാം. ചിക്കൻ പാകമായതിന് ശേഷം ചില്ലി സോസ് കൂടി ഒഴിച്ച് കൊടുകാം. അവസാനം കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇളക്കി കൊടുകാം. നമ്മുടെ പേപ്പർ ചിക്കൻ റെഡി.