ഒരാഴ്ചയോളം കേടുകൂടാതിരിക്കുന്ന ഉള്ളി കറി. ചോറിന് ഈ കറികൂടിയുണ്ടെങ്കിൽ പാചകം ഈസി
ചേരുവകൾ
ചെറിയഉള്ളി
പച്ചമുളക്
ഇഞ്ചി
പുളിവെള്ളം
കറിവേപ്പില
തേങ്ങ മുളക്പൊടി ഇട്ട് വറുത്തത്
ഉപ്പ്
തേങ്ങാക്കൊത് വറുത്തത്
മുളക്പൊടി
മഞ്ഞൾപൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
പാൻ ചൂടായി വെളിച്ചെണ്ണ ഒഴിച്ച് കൊടുകാം. അതിലേക്ക് ചെറിയഉള്ളി അരിഞ്ഞത് ഇട്ട് ഇളക്കി കൊടുകാം. പിന്നീട് ലേശം ഉപ്പ്, മഞ്ഞൾപൊടി എന്നിവ ഇട്ട് ഇളക്കി നന്നായി വഴറ്റി എടുകാം. അതിലേക്ക് ഇഞ്ചി, പച്ചമുളക്, തേങ്ങാക്കൊത് വറുത്തത്, തേങ്ങ വറത്ത് അരച്ചത്, പുളി വെള്ളം എന്നിവ ഒഴിച്ച് കൊടുത്ത് ഇളക്കി കൊടുകാം. അവസാനം ലേശം കറിയവേപ്പില ഇട്ട് ഇളക്കി കഴിഞ്ഞാൽ നമ്മുടെ ഉള്ളി തീയൽ റെഡി.