നല്ല പാവയ്ക്ക ചെമ്മീൻ തോരൻ കഴിച്ചിട്ടുണ്ടോ? പാവയ്ക്ക കഴിക്കാത്തവർക്ക് ഇനി മടി കൂടാതെ കഴിക്കാം.
ചേരുവകൾ
പാവയ്ക
ചെമ്മീൻ
വെളിച്ചെണ്ണ
കടുക്
വെളുത്തുള്ളി
വറ്റൽ മുളക്
കറിവേപ്പില
സവാള
തേങ്ങ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ എണ്ണയിൽ ഇട്ട് വറുത്ത് എടുക്കണം. പിന്നീട് എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി വറ്റൽ മുളക് ചതച്ചത് ഇട്ട് വഴറ്റി എടുകാം. എന്നിട്ട് കറിവേപ്പില പാവയ്ക, സവാള, തേങ്ങ, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. കുറച്ച് വെള്ളം ഒഴിച്ച് ഇളകി കൊടുക്കണം. പിന്നീട് വറുത്ത ചെമ്മീൻ ഇടുക. എന്നിട്ട് തട്ടി പൊത്തി വെയ്ക്കണം. മൂടി വെച്ചിട്ട് ആവി കൊണ്ട് ഇത് വേവണം. 10 മിനിറ്റ് വേവിക്കാൻ വെയ്കാം. നമ്മുടെ പാവയ്ക ചെമ്മീൻ തോരൻ റെഡി.