ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിന് ശേഷം വലിയ തയ്യാറെടുപ്പുകളോടെയാണ് ദീപു എത്തുന്നത്. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 23ന് ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. മൈന്‍ഡ് ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് സൂചന. വൈകാരിക രംഗങ്ങളും സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹൈറേഞ്ച് പശ്ചാത്തലമാക്കിയാണ് നാലാം മുറ ഒരുങ്ങുന്നത്. ദിവ്യ പിള്ളയും ശാന്തി പ്രിയയുമാണ് നായികമാരായി എത്തുന്നത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.