നയന്‍താരയ്ക്കും വിക്കിക്കും ഇരട്ടക്കുഞ്ഞുങ്ങള്‍

അടുത്തിടെ വിവാഹിതരായ നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരദമ്പതികളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയം. ജൂണ്‍ 9ന് നടന്ന വിവാഹം സിനിമാ ലോകം ആഘോഷമാക്കിയിരുന്നു.ബോളിവുഡില്‍ നിന്ന് കിംഗ് ഖാനും സംഗീത സാമ്രാട്ട് എ.ആര്‍ റഹ്‌മാനും വരെ പറന്നിറങ്ങിയ വിവാഹമായിരുന്നു ഇത്. മഹാബലിപുരത്തെ പാര്‍ക്ക് ഷെറാട്ടണില്‍ നടന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം സ്വപ്നതുല്യമായിരുന്നു.

 ഇപ്പോള്‍ ഇതാ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്. നയനും താനും അമ്മയും അച്ഛനുമായിരിക്കുന്നുവെന്നും ഇരട്ടക്കുഞ്ഞുങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടെന്നും വിഘ്‌നേഷ് പറഞ്ഞു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും വിഘ്‌നേഷ് സമൂഹ മാദ്ധ്യമളിലൂടെ അറിയിച്ചു. 2015ല്‍ നാനും റൗഡി ധാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഏഴു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.

Kollywood NewsNayansNayantharaVignesh ShivanVikki
Comments (0)
Add Comment