മമ്മൂട്ടി സര്‍ 50000 രൂപ തന്നു, അതല്ലാതെ അഞ്ചിന്റെ പൈസ വാങ്ങിയിട്ടില്ല; മോളി കണ്ണമാലി

മിനിസ്‌ക്രീനിലൂടെ ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തിയ നടിയാണ് മോളി കണ്ണമാലി . അമര്‍ അക്ബര്‍ അന്തോണി  എന്ന ചിത്രത്തിലെ കനിഹ മേനോന്‍  എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. 

മോളി ഹോളിവുഡ് സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി തന്നെ സഹായിച്ചതിനെ കുറിച്ച് മോളി കണ്ണമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

”സിനിമയിലേക്ക് വരുന്നതിന് മുന്‍പേ തന്നെ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നു ഞാന്‍. ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് കരകയറി സിനിമയിലെത്തി. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്‌ക്കെ ആദ്യത്തെ അറ്റാക്ക് വന്നു.രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴാണ് മരണത്തെ മുന്നില്‍ കണ്ടത്. കായം കുളത്ത് ഒരു സ്‌റ്റേജ് ഷോയ്ക്ക് പോയതായിരുന്നു ഞാന്‍. സ്‌റ്റേജില്‍ കയറുന്നതിന് മുന്‍പേ തന്നെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു മരിച്ചു പോകും എന്ന്. പക്ഷെ അവിടെ നിന്നും ഞാന്‍ തിരിച്ച് ജീവിതത്തിലേക്ക് വന്നു. എന്നാല്‍ അതോടെ ഞാന്‍ ഭീകരമായ കടത്തില്‍ അകപ്പെട്ടു.എനിക്ക് വയ്യാതെ കിടക്കുമ്പോള്‍ മമ്മൂട്ടി സര്‍ പറഞ്ഞ് വിട്ടത് പ്രകാരം ആന്റോ ജോസഫ് എനിക്ക് അന്‍പതിനായിരം രൂപ കൊണ്ടു തന്നിരുന്നു. മരുമകളുടെ സുഹൃത്തിന്റെ മാല പണയം വച്ചാണ് ആശുപത്രിയില്‍ നിന്നും പുറത്ത് വന്നത്. അന്ന് ഞാന്‍ മമ്മൂക്കയോട് പണം കടം ചോദിച്ചതാണ്. അത് അല്ലാതെ ഒരു അഞ്ച് പൈസ ഞാന്‍ അദ്ദേഹത്തോട് ചോദിയ്ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല..എന്നിട്ടും എന്റെ കട ബാധ്യതകള്‍ തീര്‍ന്നിരുന്നില്ല. ആ സമയത്ത് ആണ് മഴവില്‍ മനോരമയിലെ പടം തരും പണം എന്ന ഷോയില്‍ നിന്നും വിളിച്ചത്. അത് എന്താണ് എന്ന് പോലും എനിക്ക് അറിയില്ല. എന്നിട്ടും ഞാന്‍ പോയി പങ്കെടുത്തു. അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ കിട്ടി.”- മോളി കണ്ണമാലി പറഞ്ഞു

MammoottyMammukkaMolly Kannamaali
Comments (0)
Add Comment