‘കാതല്‍’ പുതിയ പോസ്റ്റര്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കാതല്‍. 

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതിവേഗം വൈറലായിരുന്നു. ജ്യോതികയ്ക്ക് ഒപ്പം വിന്റേജ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിലുള്ളത്. 12 വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് ജ്യോതിക തിരിച്ചുവരുന്നു എന്ന പ്രത്യേകതയും കാതലിനുണ്ട്. ജ്യോതികയുടെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. 

ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെയെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടി എത്തുകയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ടോര്‍ച്ചാണ് മാത്യു ദേവസിയുടെ ചിഹ്നം. 

JyothikaKaathalMammootty
Comments (0)
Add Comment