മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ച് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കാതല്‍’ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ജ്യോതികയാണ് നായിക.
ജ്യോതികയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി പുതിയ പ്രോജക്ട് പുറത്തുവിട്ടത്. ജ്യോതികയ്‌ക്കൊപ്പം വിന്റേജ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ഫസ്റ്റ് ലുക്കിലുള്ളത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്നിവയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.