മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങള്‍ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും ആരാധകർ ഏറെയാണ്. എന്നാണ് ദുല്‍ഖറിനൊപ്പമുള്ള സിനിമയെന്ന് അടുത്തിടെയും അദ്ദേഹത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നിങ്ങളൊന്നിച്ചുള്ള സിനിമ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിലേക്ക് എത്തുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ തമാശയോടെയാണ് മമ്മൂട്ടി മറുപടി കൊടുത്തത്. ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്‌നവുമില്ലാത പോവുകയാണ് നിങ്ങളായിട്ട്
കൊച്ചുമകളായ കുഞ്ഞുമറിയത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മറിയത്തിന്റെ കുസൃതികളെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഇപ്പോള്‍ അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് അവർക്കിഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയതെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.