ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്.
മമ്മൂട്ടി കമ്പനിയാണ് കാതൽ സെറ്റിലെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഷൂട്ടിങ്ങിന് ശേഷം സെറ്റിൽ നിന്നും മടങ്ങുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാനാവു.ന്നത്. ലൊക്കേഷനിലുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്ത ശേഷം സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. ബിഗ് ബിയിലെ തീം സോംഗ് ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.