കാർത്തിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അജ്ഞാതർ

തമിഴ് നടൻ കാർത്തിയുടെ ഫെയ്സ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹാക്കർമാർ. ഒരു ​ഗെയിം എന്ന് തോന്നിക്കുന്നതാണ് വീഡിയോ. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലൈവ് സ്ട്രീമിങ് ചെയ്തത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതിന് പിന്നാലെ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി കാർത്തി അറിയിക്കുകയായിരുന്നു. പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാർത്തി അറിയിച്ചു.

hackerKarthi Sivakumar
Comments (0)
Add Comment