കാന്താര മലയാളം പതിപ്പ് തിയേറ്ററുകളിൽ

കെജിഎഫിന് ശേഷം കന്നഡയില്‍ ഈ വര്‍ഷം തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാന്താര. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മലയാളവും പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം മലയാളത്തില്‍ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നത്. 

ഒക്ടോബര്‍ 20ന് കാന്താരയുടെ മലയാളം പതിപ്പ് റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’, നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ എന്നീ ചിത്രങ്ങളോടൊപ്പമാണ് കാന്താരയും എത്തുന്നത്. മറ്റ് ഭാഷകളില്‍ വലിയ തരംഗം സൃഷ്ടിച്ച കാന്താരയുടെ കേരളത്തിലെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മലയാള സിനിമാ ലോകം. 

നായകനായ ശിവയിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

KaantaraKaantara malayalam
Comments (0)
Add Comment