കനി കുസൃതി ബോളിവുഡിലേക്ക്… 

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നടി കനി കുസൃതി(Kani Kusruthi). റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ (Girls ill Be Girls) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകണം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. 

2003 ല്‍ പുറത്തിറിങ്ങിയ ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നു. സുച്ചി തളതിയാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ് സംവിധാനം ചെയ്യുന്നത്. 

മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക്, സിനിമകളിൽ സജീവമാണ്. ഹിന്ദി ടിവി സീരിസിലും അഭിനയിച്ചിട്ടുണ്ട്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘വിചിത്ര’മാണ് കനിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. മാര്‍ത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

bollywoodKani Kusruti
Comments (0)
Add Comment