മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കാതല്‍.
ഇപ്പോള്‍ ഇതാ ‘കാതല്‍’ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ജ്യോതിക. ഇതിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടത്. കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
12 വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് ജ്യോതിക തിരിച്ചുവരുന്നു എന്ന പ്രത്യേകതയും കാതലിനുണ്ട്. ജ്യോതികയുടെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ജ്യോതികയ്ക്ക് ഒപ്പം വിന്റേജ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിലുള്ളത്.
ഒക്ടോബര്‍ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.