‘ജയ ജയ ജയ ജയ ഹേ’: ബോക്‌സ് ഓഫീസ് കളക്ഷന്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചെറിയ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രം ഇപ്പോള്‍ ഇതാ ബ്ലോക്ക് ബസ്റ്ററിലേയ്ക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതുവരെ 15.31 കോടി രൂപയാണ് 15.31 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ ചെയ്തിരിക്കുന്നത്.  

‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും നിര്‍മ്മിച്ചത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ്  ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Basil JosephDarshanaJaya Jaya Jaya Jayahe
Comments (0)
Add Comment