ചേരുവകൾ:
ഗ്രീൻ പീസ്
ക്യാരറ്റ്
ഉരുളൻ കിഴങ്ങ്
സവാള
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
വെളിച്ചെണ്ണ
ഉപ്പ്
ഏലയ്ക
കറുകപ്പെട്ട
കടുക്
തേങ്ങ
കറിവേപ്പില
കുരുമുളക് പൊടി
മഞ്ഞൾപൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഗ്രീൻപീസ്, ക്യാരറ്റ്, ഉരുളൻ കിഴങ്ങ് എന്നിവാ കുക്കറിൽ ഇട്ട് വേവിച്ച് വെയ്ക്കുക. പിന്നീട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കി സവാളയും, പച്ചമുളകും, ഇഞ്ചി, വെളുത്തുള്ളി, കറുകപ്പെട്ട, ഏലയ്ക, ലേശം ഉപ്പ് എന്നിവ ഇട്ട് കൊടുത്ത് വഴറ്റി എടുകാം. പിന്നീട് ലേശം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക്, കറിവേപ്പില, കുരുമുളക് പൊടി, അരച്ച് വെച്ചിരിക്കുന്ന തേങ്ങ ഇട്ട് ഇളക്കി കൊടുകാം. ഇട്ട് ചേരുവകൾ ഒന്ന് പാകം ആയതിന് ശേഷം അതിലേക്ക് കുക്കറിൽ വേവിച്ച് വെച്ചിരിക്കുന്ന ഗ്രീൻപീസ് ഇട്ട് കുറച്ച് നേരം വേവിക്കാൻ വെയ്കാം. നമ്മുടെ കിടിലൻ ഗ്രീൻപീസ് കറി റെഡി.