‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴിൽ, ട്രെയ്‌ലർ

സുരാജ് വെഞ്ഞാറമ്മൂടും  നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ . ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. 

ഇപ്പോഴിതാ സംസ്ഥാനചലച്ചിത്ര പുരസ്കാരം ഉൾപ്പടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീേമക്ക് ട്രെയിലർ എത്തിയിരിക്കുകയാണ്. നിമിഷ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍  ഐശ്വര്യ രാജേഷ് ആണ് അവതരിപ്പിക്കുന്നത്. സുരാജ്  അവതരിപ്പിച്ച വേഷത്തിലെത്തുന്നത് രാഹുൽ രവീന്ദ്രനാണ്.

 ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആ‍ർ.‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന് തന്നെയാണ് തമിഴിലും ചിത്രത്തിന്റെ പേര്. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാര്‍, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. ജെറി സിൽവസ്റ്റർ ആണ് സംഗീതം. ലിയോ ജോൺ പോൾ എഡിറ്റിങ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവരായിരുന്നു ചിത്രം മലയാളത്തിൽ നിർമിച്ചത്. 

Aishwarya RajeshTamilThe Great Indian kitchen
Comments (0)
Add Comment