Filmfare Awards 2022: 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്.
മലയാളം
മികച്ച നടൻ – ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച നടി – നിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ചിത്രം – അയ്യപ്പനും കോശിയും
മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്)
മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും)
മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും )
മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ)
മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ)
മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ)
തമിഴ്
മികച്ച നടൻ – സൂര്യ (സുരരൈ പോട്ര്)
മികച്ച നടി – ലിജോമോൾ ജോസ് (ജയ് ഭീം)
മികച്ച ചിത്രം – ജയ് ഭീം
മികച്ച സംവിധായിക – സുധ കൊങ്ങര (സുരരൈ പോട്ര്)
മികച്ച സഹനടൻ – പശുപതി (സർപ്പട്ട പരമ്പര)
മികച്ച സഹനടി – ഉർവശി (സുരരൈ പോട്ര്)
മികച്ച സംഗീത ആൽബം – ജി വി പ്രകാശ് കുമാർ (സൂരറൈ പോട്ര്)
മികച്ച പിന്നണി ഗായകൻ – ക്രിസ്റ്റിൻ ജോസ്, ഗോവിന്ദ് വസന്ത (സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനം)
മികച്ച പിന്നണി ഗായിക – ദീ (സുരരൈ പോട്രിലെ കാട്ടു പയലെ എന്ന ഗാനം)
മികച്ച കൊറിയോഗ്രഫി – ദിനേശ് കുമാർ (വാതി കമിംഗ്)
മികച്ച ഛായാഗ്രാഹകൻ – നികേത് ബൊമ്മിറെഡി (സുരരൈ പോട്ര്)
തെലുങ്ക്
മികച്ച നടൻ – അല്ലു അർജുൻ (പുഷ്പ: ദ റൈസ്)
മികച്ച നടി – സായ് പല്ലവി
മികച്ച ചിത്രം – പുഷ്പ: ദ റൈസ്
മികച്ച സംവിധായകൻ – സുകുമാർ ബാന്ദ്രെഡി ( പുഷ്പ: ദ റൈസ് )
മികച്ച സഹനടൻ – മുരളി ശർമ്മ (അല വൈകുണ്ഠപുരമുലൂ)
മികച്ച സഹനടി – തബു (അല വൈകുണ്ഠപുരമുലൂ)
മികച്ച നടൻ – നിരൂപകൻ – നാനി ശ്യാം സിംഹ റോയി)
മികച്ച വരികൾ – സീതാമ ശാസ്ത്രി (ജാനുവിലെ ലൈഫ് ഓഫ് റാം)
മികച്ച പിന്നണി ഗായകൻ – സിദ്ധ് ശ്രീറാം (പുഷ്പ: ദി റൈസിലെ ശ്രീവല്ലി)
മികച്ച പിന്നണി ഗായിക – ഇന്ദ്രാവതി ചൗഹാൻ( പുഷ്പ: ദി റൈസിലെ ഊ അന്തവ)
മികച്ച നൃത്തസംവിധാനം – ശേഖർ മാസ്റ്റർ (അല വൈകുണ്ഠപുരമുലൂയിലെ രാമുലൂ രാമുല)
മികച്ച ഛായാഗ്രാഹകൻ – മിറോസ്ലാവ് കുബ ബ്രോസെക്ക് (പുഷ്പ: ദി റൈസ്)
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് – അല്ലു അരവിന്ദ്
കന്നഡ
മികച്ച നടൻ- ധനഞ്ജയ് (ബദവ റാസ്കൽ)
മികച്ച നടി – യജ്ഞ ഷെട്ടി (ACT 1978 )
മികച്ച ചിത്രം – ACT 1978
മികച്ച സംവിധായകൻ – രാജ് ബി ഷെട്ടി ഗരുഡ ഗമന വൃഷഭ വാഹന)
മികച്ച സഹനടൻ – ബി സുരേഷ് (ACT 1978)
മികച്ച സഹനടി – ഉമാശ്രീ (രത്നൻ പ്രപഞ്ച)
മികച്ച സംഗീത ആൽബം – വാസുകി വൈഭവ് (ബദവ റാസ്കൽ)
മികച്ച വരികൾ – ജയന്ത് കൈകിനി ( ACT 1978-ലെ തേലാഡു മുഗിലെ)
മികച്ച പിന്നണി ഗായകൻ – രഘു ദീക്ഷിത്( നിന്ന സനിഹാക്കെ എന്ന ചിത്രത്തിലെ മാലേ മാലേ മാലെ)
മികച്ച പിന്നണി ഗായിക – അനുരാധ ഭട്ട് (ബിച്ചുഗട്ടിയിലെ ധീര സമ്മോഹഗാര)
മികച്ച നൃത്തസംവിധാനം – ജയ് മാസ്റ്റർ (യുവരത്‌നയിലെ ഫീൽ ദി പവർ)
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് – അല്ലു അരവിന്ദ്