പൃഥ്വിരാജും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചനയുമായി പോസ്റ്റര്‍ പുറത്ത്. ഏറെ കാത്തിരുന്ന പ്രഖ്യാപനം എന്നാണ് പോസ്റ്ററിലുള്ളത്. പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളും പോസ്റ്ററിലുണ്ട്.
ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, നരേന്‍ തുടങ്ങി നിരധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്ററിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഫഹദും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന് തന്നെയാണ് സിനിമാസ്വാദകര്‍ പറയുന്നത്.
പ്രേക്ഷകരുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഫഹദ് ഫാസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമായി ഇത് മാറും. ഫഹദും പൃഥ്വിയും ഒന്നിക്കുമോ അതോ മറ്റെന്തെങ്കിലും സര്‍പ്രൈസാണോ ആരാധകരെ കാത്തിരിക്കുന്നത് എന്ന് ഇന്നു ആറ് മണിക്കറിയാം.