‘എങ്കിലും ചന്ദ്രികേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ; സുരാജും ബേസിലും ഒന്നിക്കുന്നു.

സുരാജ് വെഞ്ഞാറമൂട് , ബേസില്‍ ജോസഫ് , സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ ആണ് സംവിധാനം ചെയ്യുന്നത്. 

ഫ്രൈഡേ ഫിലിംസിന്റെ പത്തൊന്‍പതാമത്തെ ചിത്രമാണ് എങ്കിലും ചന്ദ്രികേ. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഒരു സിനിമയാണ്.ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപാണ് നായിക. തന്‍വി റാമും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Basil Josephenkilum ChandrikeSuraj Venjaaramood
Comments (0)
Add Comment