കഴുതരാഗം അത്ര മോശമൊന്നുമല്ല; കാണാം ഒരു കിടിലന്‍ ഡ്യുവെറ്റ്.

നൊസ്റ്റാള്‍ജിയ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് 90’s കിഡ്‌സിനെ ആയിരിക്കണം. പഴയ ജംഗിള്‍ ബുക്കും ദ ലയണ്‍ കിംഗും എല്ലാം ഇപ്പോള്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. കുട്ടിക്കാലം ഉഷാറാക്കിയ ആ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാന്‍ എല്ലാവരും തിയേറ്ററിലേയ്ക്ക് ഒഴുകുകയാണ്.

അതവിടെ നില്‍ക്കട്ടെ, ഇവിടെ വിഷയം ഒരു കഴുതരാഗമാണ്. ദ ലയണ്‍ കിംഗ് സിനിമയുടെ ടൈറ്റില്‍ സോംഗ് പാടുന്ന കഴുത. ട്രാവിസ് കിന്‍ലെ എന്ന യുവാവ് പാട്ടു പാടുമ്പോള്‍ അതിനനുസരിച്ച് പാടുകയാണ് കഴുത. ട്രാവിസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ ലോകമെങ്ങും കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

donkey singinglion king \the lion king moviethe lion king songthe lion king title song
Comments (0)
Add Comment