ഈ സിനിമയ്‌ക്കെതിരെ കേസ് കൊടുക്കണം;ബെന്യാമിന്‍

 ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയഹേ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബെന്യാമിൻ. ചിരിച്ച് വയറുളക്കിയതിന് ആര് നഷ്ടപരിഹാരം തരുമെന്ന് ബെന്യാമിന്‍ ചോദിക്കുന്നു. 

”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍” ബെന്യാമിന്‍ സ്പഷ്യൽമെറീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

BenyaminBesilJaya Jaya Jaya Jayahe
Comments (0)
Add Comment