ചേരുവകൾ
ബീറ്റ്റൂട്ട്
സവാള
ഇഞ്ചി
തേങ്ങ കൊത്
പച്ചമുളക്
കടുക്
മല്ലിപൊടി
പെരുംജീരകം
കറുകപ്പെട്ട
മഞ്ഞൾപൊടി
മുളക്പൊടി
ഉപ്പ്
കറിവേപ്പില
ബെള്ളിച്ചെണ്ണ
കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
പാൻ വെച്ച് എണ്ണ ചൂടാക്കി കടുക്, സവാള, തേങ്ങാക്കൊത് എന്നിവ നന്നായി വഴറ്റി എടുക്കുക. പിന്നീട് അതിലേക്ക് ഇഞ്ചി, മല്ലിപൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, പെരുംജീരകം കറുക്കപെട്ട പൊടിച്ചത്ത് എന്നിവ ഇട്ട് ഇളക്കുക. ശേഷം അതിലേക്ക് ബീറ്റ്റൂട്ട് ഇടാം. ഇളക്കി കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കാൻ വെയ്കാം. കറി പാകമായി കഴിയുമ്പോൾ കുറച്ച് കുരുമുളക്പൊടി, കറിവേപ്പില എന്നിവ ഇട്ട് എടുകാം. നമ്മുടെ ബീറ്റ്റൂട്ട് ഉലർത്ത് തയ്യാർ.