ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠനനിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എന്‍ജിനിയറിങ്/പ്യൂവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ് കോഴ്സുകളില്‍ (പി.ജി, പി.എച്ച്.ഡി കോഴ്സുകള്‍ക്ക് മാത്രം) ഉപരിപഠനം നടത്തുന്നതിനുളള അവസരം ഒരുക്കി പിന്നാക്കവിഭാഗവികസന വകുപ്പ് (BCDD) ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാമാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവുംന www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്റ്റംബര്‍ 30നകം ഡയറക്ടര്‍, പിന്നാക്കവിഭാഗവികസന വകുപ്പ്, അയ്യന്‍കാളി ഭവന്-നാലാം നില, കനക നഗര്‍, വെളളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.