ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫ്യുച്ചര്‍ ഓഫ് ചേഞ്ച് സ്‌കോളര്‍ഷിപ്പുകള്‍

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി (UNSW) ഫ്യുച്ചര്‍ ഓഫ് ചേഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നു. ഇന്ത്യയിലെ ആര്‍ട്‌സ്, സോഷ്യല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, ബിസിനസ്സ്, എന്‍ജിനീയറിംഗ്, ഇന്റര്‍നാഷണല്‍ ലോ, ഡിസൈന്‍, മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.

കൂടുതല്‍ പെണ്‍കുട്ടികളെ എന്‍ജിനീയറിംഗ് മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥിനികളുടെ മൊത്തം ട്യൂഷന്‍ ഫീസും ഇളവ് ചെയ്യും. സ്‌കോളര്‍ഷിപ്പ് നേടുവാനായി വിദ്യാര്‍ഥികള്‍ സെപ്തംബര്‍ 2019 ല്‍ അഡ്മിഷന്‍ നേടണം.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡിജിറ്റല്‍ വീഡിയോ സ്റ്റേറ്റ്മെന്റ് അയക്കുകയും വേണം. UNSW സ്‌കോളര്‍ഷിപ്പ് എങ്ങനെ തന്റെ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ സഹായിക്കും എന്നതാണ് സ്റ്റേറ്റ്മെന്റിലൂടെ വിദ്യാര്‍ഥി അവതരിപ്പിക്കേണ്ടത്. ഈ വീഡിയോ യൂട്യൂബിലോ വിമിയോയിലോ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.international.unsw.edu.au/futureofchange

australiaaustralian scholarshipscholarshipunsw
Comments (0)
Add Comment