മികച്ച അവസരങ്ങളൊരുക്കി അനലക്റ്റിക്‌സ് കോഴ്‌സുകള്‍

മികച്ച തൊഴില്‍സാധ്യതയുള്ള കാലത്തിനിണങ്ങിയ പുത്തന്‍ കോഴ്‌സുകള്‍ ഇന്ന് ധാരാളമുണ്ട്. സാധ്യതകളേറെയുള്ള അനലക്റ്റിക്‌സ് കോഴ്‌സുകളെക്കുറിച്ചറിയാം…

അനലിറ്റിക്‌സ് മേഖലയ്ക്കാണ് വരുംകാലത്ത് ലോകത്തെമ്പാടും സാധ്യതയേറുന്നത്. ഐടി സ്റ്റാറ്റിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, മാത്തമാറ്റിക്‌സ് മുതലായവ സമന്വയിപ്പിച്ചുള്ള അനലിറ്റിക്‌സ് കോഴ്‌സുകളുണ്ട്. ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ്, മൊബൈല്‍, വെബ് അനലിറ്റിക്‌സ്, ഗൂഗിള്‍ അനലിറ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമാ പ്രോഗ്രാമുകളുണ്ട്.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൊല്‍ക്കത്ത, ഐഐടി, ഖോരഗ്പുര്‍ എന്നിവ നടത്തുന്ന അനലിറ്റിക്‌സ് പ്രോഗ്രാമുകള്‍ മികച്ചതാണ്. ഏതു ബിരുദധാരിക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി അധിഷ്ഠിത തൊഴില്‍, ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കാം.

അനലിറ്റിക് സ്‌കില്‍ ബിസിനസില്‍ അനലിറ്റിക്‌സില്‍ ഐഎസ്ബി ഹൈദരബാദ്, ഐഎഎം ലഖ്‌നൗ, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ അനലിറ്റിക്‌സില്‍ കോഴ്‌സുകളുണ്ട്. ഐഐടി ബാംഗ്ലൂര്‍, ഐഐഎം റാഞ്ചി, ലേക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ചെന്നൈ എന്നിവിടങ്ങളിലും അനലിറ്റിക്‌സ് കോഴ്‌സുകളുണ്ട്.

analyticscoursesdiploma coursespg courses
Comments (0)
Add Comment