ടീച്ചറിലേത് ശക്തമായ കഥാപാത്രം ; അമലപോൾ

 വിവേക്  സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രം തന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്നു അമലാ പോൾ വ്യക്തമാക്കി. കൊച്ചിയിൽ ടീച്ചർ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത്.

ത്രില്ലെർ ജോണറിൽ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാർ വ്യകത്മാക്കി. ചിത്രത്തിലെ നിർമാണ പങ്കാളികളായ വരുൺ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ് , ലിയാ വർഗീസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ചെമ്പൻ വിനോദ്, എം,മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാല പാർവതി,വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാള ചിത്രം ടീച്ചർ ഡിസംബർ 2 നു സെഞ്ച്വറി ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.

Amala paulTeacher
Comments (0)
Add Comment