മീശ പിരിച്ച് മോഹന്‍ലാല്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍ ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളുമായി മോഹന്‍ലാലിന്റെ കഥാപാത്രം സംസാരിക്കുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രം എന്ന് റിലീസ് ചെയ്യും എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. ഇതിനിടെ എലോണിലെ ഒരു സ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന ചിത്രത്തിന്റെ സ്റ്റില്ലാണ് ഷാജി കൈലാസ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ”STRONGER ”than ”YESTERDAY ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കയ്യില്‍ ഫോണുമായി മീശ പിരിക്കുന്ന മോഹന്‍ലാലിന്റെ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

AloneMohanlalMollywood
Comments (0)
Add Comment