അഭിഷേക് ബച്ചൻ നായകനായ വെബ് സീരീസ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസി’ ന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മായങ്ക് ശര്‍മ തന്നെയായാണ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2’ സംവിധാനം ചെയ്യുക. നവംബര്‍ ഒമ്പത് മുതലാണ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2’ സ്‍ട്രീം ചെയ്യുക. സീരീസിന്റെ പുതിയ സീസണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
അഭിഷേക് ബച്ചൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ദസ്വി’യായിരുന്നു. തുഷാര്‍ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തത്. കബിര്‍ തേജ്‍പാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ‘ഗംഗ റാം ചൗധരി’ എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചപ്പോള്‍ ഐപിഎസ് ഓഫീസറായി ‘ജ്യോതി ദേസ്വാളാ’യി യാമി ഗൗതമും എത്തി.
അഭിഷേക് ബച്ചൻ നായകനായി ‘ഘൂമെര്‍’ എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാല്‍ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മഹാബലീശ്വര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.