ചേരുവകൾ:
കപ്പ
മീൻ( മത്തി)
കൊച്ചുള്ളി
പച്ചമുളക്
തേങ്ങ
കറിവേപ്പില
മാങ്ങ/ പുളി
വെളുത്തുള്ളി
ഇഞ്ചി
കുരുമുളക്പൊടി
മഞ്ഞൾപൊടി
മുളക്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ കുറച്ച് ഉപ്പ് ഇട്ട് കുക്കറിൽ വേവിച്ച് എടുകാം. കപ്പ പാകമായി കഴിയുമ്പോൾ അതിലേക്ക് കഴുക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇടാം. അതിലേക്ക് തേങ്ങ, കൊച്ചുള്ളി, പച്ചമുളക്, മഞ്ഞൾപൊടി, കുരുമുളക്പൊടി,മുളക്പൊടി വെളുത്തുള്ളി, ഇഞ്ചി, മാങ്ങ എന്നിവ മിക്സിയിൽ അരച്ച് എടുത്തത് കപ്പയിലേക്ക് ഇടാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് കൊടുകാം. എന്നിട്ട് ചേരുവകൾ എല്ലാം കൂടി കുക്കറിൽ ഇട്ട് ഒന്നുടി വേവിച്ച് എടുകാം. കപ്പ പാകമായതിന് ശേഷം മീനിന്റെ മുള്ള് എടുത്ത് മാറ്റി ഒന്നിച്ച് ഇളക്കി കൊടുകാം. കുറച്ച് കറിവേപ്പില, പെരുംജീരക പൊടി ഇടാം. നമ്മുടെ കപ്പ മീൻ മിക്സ് റെഡി.