പ്രണയബന്ധങ്ങൾ ഇന്ന് സർവ്വസാധാരണമാണ്. ഒന്നിച്ച് ജീവിക്കാൻ അധികം ആർക്കും ഭാഗ്യം ലഭിക്കില്ല എങ്കിലും ഒന്നിച്ച് മരിക്കുന്നവരുടെ ജീവിത കഥകൾ നാം കേൾക്കാറുണ്ട്. അത്തരമൊരും പ്രണയജോഡികളുടെ കഥയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.
പ്രണയബന്ധം വീട്ടുകാർ എതിര്‍ത്തതോടെ ഇരുവരും ജീവനോടുക്കി. പക്ഷേ മരണത്തിന് ശേഷം ഇരു വീട്ടുകാരും ഇവരെ ഒന്നിപ്പിക്കുകെയായിരുന്നു. ഇരു വീട്ടുക്കാരും ഇവരുടെ പ്രതിമ നിർമ്മിച്ച് കല്ല്യാണം നടത്തി. സംഭവം അങ്ങ് ഗുജറാത്തിലെ താപിയിലാണ്. ഗണേഷും രഞ്ജനയും തൂങ്ങിമരിക്കുകയായിരുന്നു. ബന്ധുകളുടെയും വീട്ടുക്കാരുടെയും കുറ്റബോധമാണ് പ്രതിമകള്‍ പണിത് വിവാഹം നടത്താൻ കാരണമായത്. വിവാഹം എല്ലാ ചടങ്ങുകളോടെയുമായിരുന്നു നടത്തിയത്.