‘കാപ്പ’ റിലീസിനൊരുങ്ങി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’ . പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയില്‍ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അപര്‍ണ ബാലമുരളിയാണ് കാപ്പയിലെ നായിക. ഇപ്പോള്‍ ഇതാ ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാപ്പയെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. 

Aparna BalamuralicinemaKaapaMollywoodPrithviraj Sukumaran
Comments (0)
Add Comment