ഈ ഒരു കുറുമ മാത്രം മതി ചപ്പാത്തി അപ്പവുമൊക്കെ എത്ര വേണേലും കഴിക്കാം.എന്നാൽ പിന്നെ ഇതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ …
ചേരുവകൾ
- ബീൻസ്
- ഉരുളകിഴങ്ങ്
- ക്യാരറ്റ്
- ജീരകം
- തേങ്ങ
- പച്ചമുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
- ഉപ്പ്
വെജിറ്റബിൾ കുർമ ഉണ്ടാക്കുന്ന വിധം
- പച്ചക്കറികൾ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. അവയെല്ലാം പ്രത്യേകം ശേഖരിക്കുക.
- തേങ്ങാ ജീരകവും പച്ചമുളകും ചേർത്ത് അരച്ച് പേസ്റ്റ് ഉണ്ടാക്കുക .
- ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക . അതിലേക്ക് പച്ച മുളക് നീളത്തിൽ മുറിച്ചതും കറിവേപ്പിലയും പച്ചക്കറിയും ഇട്ട് വഴറ്റിയെടുക്കുക . ശേഷം ഉപ്പ് ചേർക്കുക . വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ പേസ്റ്റ് ചേർക്കുക . നന്നായിട്ട് മിക്സ് ചെയ്യുക.
- വെജിറ്റബിൾ കുർമ്മ ഇപ്പോൾ വിളമ്പാൻ തയ്യാറാണ്. ചോറിനോടോ ചപ്പാത്തിയോടോ ജോടിയാക്കി ആസ്വദിക്കൂ.
വെജിറ്റബിൾ കുറുമ തയ്യാറാക്കുന്ന വിധം താഴെ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ തയ്യാറാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും . വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും കമെൻറ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ …..