എഴുന്നേല്‍ക്കുമ്പോള്‍തന്നെ നല്ല ഉന്മേഷം തോന്നുന്നില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി. കാര്യങ്ങളെല്ലാം മനോഹരമായി ചെയ്തു തീര്‍ക്കാന്‍ നല്ല പോസിറ്റീവ് അന്തരീക്ഷം അത്യാവശ്യമാണ്. എന്നാല്‍ ചില വീടുകളും ഇടങ്ങളും നെഗറ്റീവ് എനര്‍ജി തങ്ങി നില്‍ക്കുന്നയാണ്.
വീടിനുള്ളിലെ താമസക്കാരെ മുഷിപ്പിക്കുന്ന അന്തരീക്ഷമാണ് നെഗറ്റീവ് ഊര്‍ജ്ജം. ചെറിയ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചും മാറ്റങ്ങള്‍ വരുത്തിയും വീട്ടിലെയും മറ്റിടങ്ങളിലേയും ഈ മ്ലാനത ഒഴിവാക്കാം.
നല്ല വായു സഞ്ചാരം എല്ലാ ഇടങ്ങളിലും ആവശ്യമാണ്. ഇത് ഉന്മേഷം നിറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ്. നല്ല വായു വീടിനുള്ളില്‍ കടന്നുവരാനുള്ള സാഹചര്യം വേണം. ജനാലകള്‍ തുറന്നിടുക. കാറ്റ് വീടിനുള്ളില്‍ ഒന്നു ചുറ്റിക്കറങ്ങാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്. തലയണകളും കിടക്കവിരിയുമെല്ലാം ഈ നേരത്ത് കുടഞ്ഞ് വിരിക്കുക. പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളിലും വായു സഞ്ചാരം ഉറപ്പുവരുത്തുക.
വായുവിന് സുഗന്ധമുള്ളത് നല്ലതാണ്. പ്രിയപ്പെട്ട സുഗന്ധത്തിലെ ചന്ദനത്തിരികള്‍ കത്തിച്ചുവെച്ച് സന്തോഷമുള്ള മൂഡ് ഉണ്ടാക്കാം. വൃത്തി അതിപ്രധാനമാണ്. വൃത്തിയുള്ളിടത്തേ നല്ല ഗന്ധം നിലനില്‍ക്കൂ…
പൊട്ടലും തട്ടലും വീണ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ സമയം കണ്ടെത്തുക. വൈകല്യമുള്ള വസ്തുക്കള്‍ പൊതുവെ ശ്രദ്ധ തിരിക്കുകയും ഊര്‍ജ്ജം നശിപ്പിക്കുകയും ചെയ്യും.
ഊര്‍ജത്തിന്റെ പ്രതീകമാണ് ഓറഞ്ച്. അല്‍പ്പം ഓറഞ്ച് എസന്‍സ് വീട്ടില്‍ തളിച്ച് സുഗന്ധം കൊണ്ടുവരാം.
വസ്തുക്കള്‍ക്ക് അടുക്കുംചിട്ടയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് കഴിവതും വാരിവലിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ അടുക്കിപ്പെറുക്കുക. വേണ്ടാത്തത് കളയുക.
വീട്ടിലെ മുറികളില്‍, പുറത്ത് ഒരു മണി സൂക്ഷിക്കുന്നത് നല്ലതാണ്. ഇടക്ക് അത് മുഴക്കാം. കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി തോന്നില്ലെങ്കിലും മണി ശബ്ദം മനസിനെ ഏകാഗ്രമാക്കും.