ബസിന്റെ ബ്രേക്ക് പോയി,യാത്രക്കാരോട് പിടിച്ചിരിക്കാൻ നിർദേശം, ഇടിച്ച് നിർത്തി; ഹീറോയായി KSRTC ബസ്സ് ഡ്രൈവർ

എല്ലാവരും ബസിലെ കമ്പികളിലും മറ്റും ബലമായി പിടിച്ചിരുന്നു. അപ്പോഴാണ് ഇടിച്ചുനിർത്തിയത്. അതിനാൽ ആർക്കും പരിക്ക് ഉണ്ടായില്ല .

വണ്ണപ്പുറം (ഇടുക്കി): ചേലച്ചുവട് റോഡിൽ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും വണ്ടി നിന്നില്ല.

ഡ്രൈവർ മനസ്സാന്നിധ്യം കൈവിടാതെ കുറച്ചുദൂരം ഓടിച്ച് താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലത്തെ മൺതിട്ടയിൽ ഇടിച്ച് നിർത്തി.

ഡ്രൈവർ കട്ടപ്പന സ്വദേശി പി.വി.ജോണിയുടെ മനസ്സാനിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്.

ബുധനാഴ്ച രാവിലെ 10.40-നാണ് സംഭവം. കട്ടപ്പന ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് കോട്ടയത്തേക്ക് പോകുകയായിരുന്നു. ബസിൽ എൺപതിലധികം യാത്രക്കാരുണ്ടായിരുന്നു. ബ്രേക്ക് പോയെന്ന് മനസ്സിലായപ്പോൾതന്നെ കണ്ടക്ടറോടും വിവരം വിളിച്ചുപറഞ്ഞു.

എല്ലാവരും ബസിലെ കമ്പികളിലും മറ്റും ബലമായി പിടിച്ചിരുന്നു. അപ്പോഴാണ് ഇടിച്ചുനിർത്തിയത്. അതിനാൽ ആർക്കും പരിക്കില്ല. എതിർവശത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതും രക്ഷയായി.

യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബ്രേക്ക് പോയ ബസ് നന്നാക്കി ഡിപ്പോയിലേക്ക് കൊണ്ടുപോയി

ksrtc
Comments (0)
Add Comment