പച്ചകുരുമുളകിട്ട് പൊരിച്ച മത്തി 🤤

മത്തി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ ? ഉണ്ടാവില്ല. എങ്ങനെ പാചകം ചെയ്താലും അപാര രുചിയുള്ള കേരളീയരുടെ ഇഷ്ട മത്തിയെ നമുക്കിന്ന് പച്ചകുരുമുളകിട്ടോന്ന് പൊരിച്ചെടുത്താലോ ?? ഇതിനുവേണ്ടുന്ന ചേരുവകൾ എന്തൊക്കെയെന്ന് നോക്കാല്ലേ ..

ചേരുവകൾ

  1. മത്തി
  2. പച്ച കുരുമുളക്
  3. ഇഞ്ചി
  4. വെളുത്തുള്ളി
  5. കാന്താരി മുളക്
  6. ഉപ്പ്
  7. മഞ്ഞൾപ്പൊടി
  8. കറിവേപ്പില
  9. നാരങ്ങ
  10. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  1. മത്തി നന്നായി വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക .
  2. ശേഷം പച്ച കുരുമുളക് , ഇഞ്ചി , വെളുത്തുള്ളി , കാന്താരി മുളക് , കറിവേപ്പില , എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക .
  3. ഇത് അരച്ചെടുത്തതിന് ശേഷം ലേശം മഞ്ഞൾപൊടി അരപ്പിലേക്ക് ചേർത്ത് വീണ്ടും ഇളക്കി എടുത്തിട്ടു വെട്ടി വെച്ചിരിക്കുന്ന മത്തിയിൽ പുരട്ടുക .
  4. ഒരു ചട്ടിയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക . വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് പച്ചകുരുമുളകും അരപ്പ് തേച്ച് വെച്ച മത്തി ഇട്ട് പൊരിച്ചെടുക്കുക .
  5. അങ്ങനെ നല്ല രുചികരമായ ,എരിവുള്ള പച്ചകുരുമുളകിട്ട് പൊരിച്ച മത്തി റെഡി .
annammachedathiannammachedathi specialmathi pepper frysamsaaram tvSardine Fish
Comments (0)
Add Comment