ചിരിപ്പിച്ചും പ്രണയിച്ചും ചാക്കോച്ചൻ; പദ്മിനി റിവ്യു

പദ്മിനി എന്ന പേര് ഒരു മനുഷ്യന്റെ ജീവിതത്തെയാകെ അനിശ്ചിതത്വത്തിലാക്കുന്ന കഥപറയുന്ന ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന്റെ രചയിതാവായ ദീപു പ്രദീപും കൈ കോർക്കുമ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു മികച്ച സിനിമയാണ്. കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ, സജിൻ ചെറുകയിൽ എന്നീ യുവതാരങ്ങൾ അണിനിരക്കുന്ന ഈ സിനിമ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. സീമ ജി നായർ, മാളവിക മേനോൻ, അനശ്വര, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ആനന്ദ് മഹാദേവൻ, ഗണപതി, ഗോകുലൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടന മികവ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.

കെട്ടുറപ്പുള്ള നല്ല കഥയും ശക്തമായ പ്രകടനവും കൊണ്ട് മികവ് പുലർത്തുന്ന പദ്മിനി. കുഞ്ഞിരാമായണത്തിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച തിരക്കഥാകൃത്ത് ദീപു പ്രദീപ് വീണ്ടും നല്ല തമാശയും വൈകാരികത നിറഞ്ഞ ബന്ധങ്ങളുടെ ഊഷ്മളതയും കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കയ്യടക്കുന്നു. രമേശന്റെ വ്യഥയും വീർപ്പുമുട്ടലും നിറഞ്ഞ വിരസമായ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കാന്‍ സെന്ന ഹെഗ്ഡെക്ക് കഴിഞ്ഞു.

രമേശനായി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരിടവേളയ്ക്ക് ശേഷം പഴയ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ പദ്മിനിയിലൂടെ പുനർജനിയ്ക്കുകയാണ്. വളരെ ലളിതമായ ഒരു കോമഡി എന്റർടൈനറാണ് പദ്മിനി. അടുത്തിടെ ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ നിന്ന് വേറിട്ടൊരനുഭവമായിരിക്കും പദ്മിനി നൽകുക. ചാക്കോച്ചനിലെ പ്രണയനായകനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന കുടുംബ പ്രേക്ഷകർക്ക് രണ്ടു മണിക്കൂർ ചിരിച്ചു രസിക്കാനും കുറച്ച് സമയം മതിമറന്ന് ആസ്വദിക്കാനും വക നൽകുന്ന ചിതമാണ് പദ്മിനി.

Aparna Balamuralifilm news malayalamgoogle newsgoogle news malayalamKunchacko Bobanlatest malayalam movieMollywodmovie reviewpadmini review malayalam
Comments (0)
Add Comment