രസതന്ത്ര നൊബേൽ മൂന്ന് പേർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓർത്തോഗനൽ കെമിസ്ട്രിയിലേയും ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്. 

കാഠിന്യമേറിയ പ്രക്രിയകൾ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ വർഷത്തെ രസതന്ത്ര നൊബേലെന്ന് റോയൽ സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. ക്ലിക്ക് കെമിസ്ട്രിയെന്ന രസതന്ത്രത്തിന്റെ പ്രവർത്തന രൂപത്തിന് അടിത്തറ പാകിയവരാണ് മോർട്ടൻ മെൽഡലും ബാരി ഷാർപ്‌ലെസും. 

2021ൽ ബെഞ്ചമിൻ ലിസ്റ്റ്, ഡേവിസ് മാക്മില്ലൻ എന്നിവർക്കായിരുന്നു പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

2022 NOBEL PRIZEBarry SharplessCarolyn BertozziMorten MeldalNOBEL PRIZE IN CHEMISTRY
Comments (0)
Add Comment