സമൂഹമാധ്യമമെന്ന നിലയില്‍ നാമെല്ലാം ഏറ്റവുമധികം ഉപയോഗിച്ചു വരുന്ന വാട്സ്ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. വാട്സ് ആപ്പ് പുതിയ 4 ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. സ്പ്ലാഷ് സ്ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവയാണവ. വാട്സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
വാട്സാപ്പ് തുറക്കുമ്ബോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന സംവിധാനമാണ് സ്പ്ലാഷ് സ്ക്രീന്‍. ലോഗോ കാണിച്ചതിനു ശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുക. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്ക്രീന്‍ എത്തിയിട്ടുണ്ട്.
‘ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്’ എന്നാല്‍ മ്യൂട്ട് ചെയ്ത ചാറ്റുകള്‍ സ്റ്റാറ്റസ് സ്ക്രീനില്‍ നിന്നും മറച്ചുവെക്കുന്ന അപ്ഡേറ്റ് ആണ്. നിലവില്‍ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ പട്ടികയില്‍ ഏറ്റവും താഴെയായി കാണാന്‍ സാധിക്കും രീതിയാണുള്ളത്. ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ക്ക് പ്രത്യേകം ടാബ് നല്കിയിട്ടുണ്ടാവും.
‘ഡാര്‍ക്ക് മോഡ്’ ഫീച്ചര്‍ ഉപയോഗിച്ച പേജുകളുടെ നിറം മാറ്റുവാന്‍ വാട്ട്സ്ആപ്പിന് കഴിയും. രാത്രി ഉപയോഗത്തിന് ഉപകാരപ്രദവും, ഒപ്പം ബാറ്ററി ചാര്‍ജ് ഉപയോഗ കുറക്കാനും ഡാര്‍ക്ക് മോഡ് സഹായിക്കും.