ലോകത്തിലെ ഏറ്റവും സുന്ദരി ആരാണ്? ഉത്തരം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധര്‍. ഏറ്റവും സൗന്ദര്യമുള്ള മുഖമുള്ള സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രശസ്ത മോഡല്‍ ബെല്ല ഹദീദിയാണ്.
പ്രമുഖ യുഎസ് മോഡലായ ബെല്ല ടിവി, സംഗീത വീഡിയോ താരവും അറിയപ്പെടുന്ന സിനിമാ താരവുമാണ്. പ്രായം വെറും 23 വയസ്സ്!!
സൗന്ദര്യശാസ്ത്രപ്രകാരമുള്ള പൗരാണിക ഗ്രീക്ക് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗണിതശാസ്ത്ര സങ്കേതമായ പൈ അടിസ്ഥാനമാക്കിയാണ് ബെല്ലയെ ഏറ്റവും മുഖസൗന്ദര്യമുള്ള സ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നത്.
മുഖസൗന്ദര്യത്തിന്റെ സുവര്‍ണ്ണ അഴകളവുകള്‍ നിശ്ചയിക്കാനായി പരിശ്രമിക്കുന്ന ലണ്ടനിലെ ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജന്‍ ഡോ.ജൂലിയന്‍ ഡിസില്‍വയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.
ബെല്ലയുടെ മുഖം 94.35 ശതമാനം സൗന്ദര്യപൂര്‍ണ്ണതയുള്ളതാണെന്നാണ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍.
പോപ് ഗായികയായ ബിയോണ്‍സാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 92.44 ശതമാനം പൂര്‍ണ്ണതയാണ് ബിയോണ്‍സിനുള്ളത്. ആംബര്‍ ഹേഡ് 91.85 ശതമാനം പൂര്‍ണ്ണതയുമായി മൂന്നാം സ്ഥാനത്തും. ഗായിക അരിയാന ഗ്രാന്‍ഡെ 91.81 ശതമാനം പൂര്‍ണ്ണതയുമായി നാലാം സ്ഥാനത്തുമാണുള്ളത്.
ബെല്ലയുടെ നെറ്റിക്ക് 97 ശതമാനം പൂര്‍ണ്ണതയും മുഖത്തിന്റെ ആകൃതിക്ക് 94.5 ശതമാനം പൂര്‍ണ്ണതയും പുരികങ്ങള്‍ക്ക് 89 ശതമാനം പൂര്‍ണ്ണതയും കണ്ണുകള്‍ക്ക് 97.65 ശതമാനം പൂര്‍ണ്ണതയും മൂക്കുകളുടെ വലിപ്പത്തിന് 93.4 ശതമാനം പൂര്‍ണ്ണതയും ചുണ്ടുകള്‍ക്ക് 94.1 ശതമാനം പൂര്‍ണ്ണതയും കവിളുകള്‍ക്ക് 99.7 ശതമാനം പൂര്‍ണ്ണതയും ഉള്ളതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
2016-ല്‍ ഇവര്‍ മോഡല്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.