ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന് സാഹിത്യ നൊബേല്‍ 

ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന് സാഹിത്യ നൊബേല്‍ പുരസ്‌കാരം. വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ടാന്‍സാനിയന്‍ വംശജനായ യുകെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ അബ്ദുള്‍ റസാക്കിനാണ് കഴിഞ്ഞ തവണ നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്. 2020 ല്‍ അമേരിക്കന്‍ കവി ലൂയിസ് ഗ്ലക്കിനായിരുന്നു പുരസ്‌ക്കാരം. 

അതേസമയം ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  ഒരു വനിത അടക്കം 3 പേര്‍ക്കാണ് പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതല്‍ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേല്‍ പുരസ്‌കാരം. അമേരിക്കയില്‍ നിന്നുള്ള കരോളിന്‍ ബെര്‍ട്ടോസി, ബാരി ഷാര്‍പ്ലെസ്, ഡെന്‍മാര്‍ക്കുകാരനായ മോര്‍ട്ടന്‍ മെര്‍ദാല്‍ എന്നിവര്‍ അംഗീകാരം പങ്കിടും.

2022 NOBEL PRIZEAnnie Ernauxliterature
Comments (0)
Add Comment