എൺപത്തിരണ്ടാം വയസിലും നീന്തൽ , കരാട്ടെ , ഷട്ടിൽ , യോഗ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ തിരക്കിലാണ് തൊടുപുഴയിലെ ജെത്രൂട്ട് ടീച്ചർ .ടീച്ചറിനെ സംബദ്ധിച്ചിടത്തോളം പ്രായം എന്നുള്ളത് വെറും സംഖ്യ മാത്രമാണ് . എഴുപത്തിയെട്ടാം വയസ്സിലും നീന്തലിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് കാരസ്ഥമാക്കിയ ടീച്ചർ ഇപ്പോഴും നീന്തലിൽ ഒരു വിദഗ്ദയാണ് .
ചെറിയൊരു വ്യായാമം ചെയ്താൽ തളർന്നുപോകുന്നവരാണ് ഇന്നത്തെ തലമുറയിലെ ആളുകൾ . പ്രായം തളർത്താതിരിക്കണമെങ്കിൽ ടീച്ചർ പറയുന്നത് ശ്രദ്ധിക്കൂ.