ദീലിപിന്റെ 148 ാം ചിത്രം ഒരുങ്ങുന്നു. D148 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും ജനുവരി 27ന് എറണാകുളത്ത് വെച്ച് നടത്തും. ജനുവരി 28 ന് ചിത്രീകരണം ആരംഭിക്കും. കോട്ടയത്ത് വച്ചാണ് ആദ്യ ചിത്രീകരണം.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രഘുനന്ദൻ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.