ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ കാണാം…

362 മീറ്റര്‍ നീളവും, 66 മീറ്റര്‍ വീതിയും, 2,27,700 ടണ്‍ ഭാരവുമുള്ള ഉള്ള ‘ഹാര്‍മണി ഓഫ് ദ സീസ്’ ആണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍..’

‘ഒയാസിസ് ഓഫ് ദി സീസ്’ നിര്‍മ്മിച്ച ലോകവിഖ്യാതമായ ആഡംബര കപ്പല്‍ക്കമ്പനി റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന് വേണ്ടി എസ്ടിഎഫ്എക്‌സ് ഫ്രാന്‍സ് ഷിപ്പ്യാര്‍ഡാസാണ് ഈ ക്രൂസ് കപ്പലിന്റെ നിര്‍മാണം കഴിപ്പിച്ചിട്ടുള്ളത്.

2013 സെപ്തംബറില്‍ പണിയാരംഭിച്ച ഈ കപ്പലിന് 2,27,700 ടണ്‍ ഭാരമാണുള്ളത്. ആഡംബരക്കപ്പലായ ടൈറ്റാനിക്കിനേക്കാള്‍ മുപ്പതു ശതമാനം അധികം നീളമുള്ള കപ്പലാണിത്.

ഗോള്‍ഫ്, കാസിനോ, ത്രീഡി തിയേറ്റര്‍, പ്ലേ ഗ്രൗണ്ട്, 12,000 തരത്തിലുള്ള ചെടികള്‍ നിറഞ്ഞ പാര്‍ക്ക്, ഇന്റര്‍നെറ്റ് തുടങ്ങി പല വിധ സൗകര്യങ്ങളും ഹാര്‍മണി ഓഫ് ദി സീസില്‍ സഞ്ചാരികള്‍ക്കായ് ഒരുക്കിയിട്ടുണ്ട്.

ഈ കപ്പലിനെ കുത്തനെ നിര്‍ത്തുകയാണെങ്കില്‍ പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ അമ്പതു മീറ്റര്‍ പൊക്കകൂടുതലുണ്ട് എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

0.8ബില്ല്യണ്‍ പൗണ്ടാണ് ഈ വിനോദസഞ്ചാര കപ്പലിന്റെ നിര്‍മാണ ചിലവ്. പതിനാറ് നിലകളിലായിട്ടാണിതിന്റെ പണികഴിപ്പിച്ചിട്ടുള്ളത്.

harmony of the seasluxurious shipluxury ship
Comments (0)
Add Comment