ആചാരങ്ങള്‍ കഴുത്തിന് നീളം കൂട്ടുന്ന സ്ത്രീകളുടെ ലോകം!!!

കാലമെത്ര പുരോഗമിച്ചാലും ജീവിതത്തില്‍ ചിലയിടങ്ങളില്‍ എങ്കിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരങ്ങള്‍ മനുഷ്യര്‍ ചിന്തയില്‍ ഏറെ പുറകിലാണെന്നു വിളിച്ചു പറയും. മിക്കയിടങ്ങളിലും ഈ ആചാരങ്ങള്‍ ചുമത്തപ്പെടുന്നത് സ്ത്രീകള്‍ക്കുമേലുമാകാം.

തായ്‌ലന്റിലെ കാരെന്‍ ഗോത്രക്കാരുടെ ഒരു ആചാരമാണ് ഇത്തരത്തില്‍ ആ ഗോത്രത്തിലെ മുഴുവന്‍ സ്ത്രീകളുടേയും കഴുത്ത് നീണ്ടുപോകുന്നതിനു കാരണമാകുന്നത്.

കാരന്‍ ഗോത്രത്തില്‍പ്പെട്ട സ്ത്രീകല്‍ അവരുടെ കഴുത്തില്‍ നീണ്ട വളയങ്ങള്‍ പോലുള്ള ആഭരണം ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്.

ഈ വ്യത്യസ്തമായ ആഭരണം അവരുടെ ഗോത്രസംസ്‌കാരത്തിന്റെ ഭാഗമായാണ് കണക്കിലാക്കിവരുന്നത്. പരമ്പരാഗതമായി ഇവിടുത്തെ സ്ത്രീകള്‍ ഇത് ധരിച്ചും വരുന്നു.

ആഭരണം അണിയുന്നത് നല്ലതാണ് പക്ഷേ അത് വേദനാജനകവും നിര്‍ബന്ധവുമാമെങ്കിലോ? ഈ ആഭരണം വളരെ വേദന നല്‍കുന്നതാണത്രേ!!

പെണ്‍കുട്ടികള്‍ അഞ്ചു വയസാകുന്നതുമുതല്‍ ഈ ആഭരണം അണിഞ്ഞു തുടങ്ങണം. പിന്നീടുള്ള കാലം മുഴുവന്‍ അത് അണിയുകയും വേണം.

ഇങ്ങനെ ദീര്‍ഘനാള്‍ ചെയ്യുന്നതോടെ സ്തീകളുടെ കഴുത്തിനു നീളം കൂടുന്നു. പ്രായം കൂടുന്തോറും കൂടുതല്‍ വളയങ്ങള്‍ ചേര്‍ത്തു കൊടുത്തുകൊണ്ടും ഇരിക്കും.

പക്ഷേ ഇങ്ങനെ കൂടുതല്‍ നീളം വയ്ക്കുന്ന കഴുത്തുകള്‍ സൗന്ദര്യ ലക്ഷണമായിട്ടാണ് ഈ ഗോത്രക്കാര്‍ കണ്ടുവരുന്നത് എന്നതാണ് അതിശയകരമായ വസ്തുത!!!!

kareanthailand bad ritualthailand karean ladiesweirdweird things
Comments (0)
Add Comment