അറിഞ്ഞില്ലേ? യു കെ വിസ നടപടികള്‍ ഉദാരമാക്കുന്നു

സയന്‍സ്, എന്‍ജിനീയറിങ്,ടെക്‌നോളജി മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യു കെ വിസ നടപടികള്‍ ഉദാരമാക്കുന്നു. പോയന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റമാണ് നടപ്പില്‍ വരുത്തുന്നത്. യു.കെയില്‍ എത്തുന്നവര്‍ക്ക് യു.കെയ്ക്ക് എന്ത് സംഭാവന ചെയ്യാന്‍ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
സയന്‍സ് ബിരുദാനന്തരബിരുദം കഴിഞ്ഞവര്‍ക്കും സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗിക്കാം. അവസാന വര്‍ഷ ബിരുദ/ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ വെച്ചു തന്നെ യു കെയില്‍ പഠനത്തിനും തൊഴിലിനും തയാറെടുക്കാം.
ഐഇഎല്‍ടിഎസ് പരീക്ഷ ഒമ്പതില്‍ ഏഴ് ബാന്‍ഡോടെ പൂര്‍ത്തിയാക്കണം. അപേക്ഷയോടൊപ്പം സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് റഫറന്‍സ് കത്തുകള്‍, മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വേണം. മത്സര പരീക്ഷകളിലെ വിജയത്തിന് പ്രത്യേക മാര്‍ക്ക് ലഭിക്കും.
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അസാമാന്യ പ്രതിഭ വിഭാഗത്തില്‍ വിസയ്ക്ക് മുന്‍ഗണന ലഭിക്കും.ഇവരുടെ ആശ്രിതരുടെ വിസയ്ക്കുള്ള നിയന്ത്രണത്തെയും ഇനി മുതല്‍ ഒഴിവാക്കും. യു.കെ യില്‍ എത്തുന്നതിന് മുന്‍പ് തൊഴില്‍ ലഭിച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാക്കും. ഈ വര്‍ഷം തന്നെ പുതുക്കിയ വിസ സിസ്റ്റം നടപ്പിലാക്കും.

Comments (0)
Add Comment